Pages

Sunday 27 October 2013

കുട്ടികളെ കഴുത്തറത്തുകൊന്ന കേസിലെ പ്രതി ഗുരുതരാവസ്‌ഥയില്‍

റാന്നി: കീക്കൊഴൂരില്‍ രണ്ട്‌ കുട്ടികളെ കഴുത്തറത്തുകൊന്ന കേസിലെ പ്രതി ഷിബു (41) ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍. റാന്നി പോലീസ്‌ സ്‌റ്റേഷന്‍ ലോക്കപ്പില്‍ വച്ച്‌ ഇയാള്‍ രണ്ട്‌ തവണ ഛര്‍ദ്ദിച്ചു. അവശനായ ഇയാളെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റുകയായിരുന്നു. വിഷം ഉളളില്‍ ചെന്നിട്ടുണ്ടെന്നാണ്‌ നിഗമനം. രാവിലെ സഹോദര പുത്രന്‍മാരെ വീട്ടില്‍ ചെന്ന്‌ കഴുത്തറത്ത്‌ കൊലപ്പെടുത്തിയ ഇയാളെ വീടിനു സമീപം വച്ചാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. മദ്യലഹരിയിലായിരുന്ന ഇയാള്‍ വിഷം കഴിച്ചിട്ടാവണം കൃത്യം നടത്തിയതെന്നാണ്‌ കരുതുന്നത്‌.




No comments:

Post a Comment