Pages

Sunday 27 October 2013

റാന്നിയില്‍ പിതൃസഹോദരന്‍ 2 കുട്ടികളെ കഴുത്തറത്തു കൊന്നു




റാന്നി: സംസ്‌ഥാനത്ത്‌ കുട്ടികളോടുളള ക്രൂരത തുടര്‍ക്കഥയാവുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന്‌ റാന്നിയില്‍ പിതൃസഹോദരന്‍ രണ്ട്‌ പിഞ്ചുകുട്ടികളെ കഴുത്തറത്തു കൊന്നു. മാതാവിനെ മര്‍ദ്ദിച്ച്‌ അവശയാക്കിയ ശേഷമാണ്‌ ഉറങ്ങിക്കിടന്ന കുട്ടികളെ നിഷ്‌ഠൂരമായി കൊലചെയ്‌തത്‌.
കീക്കൊഴൂര്‍ മാടത്തേത്തു വീട്ടില്‍ മെല്‍ബിന്‍ (5) അനുജന്‍ മെബിന്‍ (2) എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ ഏഴു മണിയോടെ മദ്യലഹരിയില്‍ എത്തിയ പിതൃസഹോദരന്‍ ഷിബു കുട്ടിളെ ആക്രമിക്കുന്നത്‌ കണ്ട മാതാവ്‌ ബിന്ദു തടയാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മുഖത്ത്‌ മുളകുപൊടിയെറിഞ്ഞ ശേഷം മര്‍ദ്ദിച്ചു. കൃത്യം നിര്‍വഹിച്ച ശേഷം വീടിന്‌ തീയിട്ട്‌ മടങ്ങിയ ഷിബുവിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. കുട്ടികളുടെ മാതാവിനെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ പിതാവ്‌ ഷൈജു വീട്ടിലില്ലാത്ത സമയത്താണ്‌ ഓട്ടോഡ്രൈവറായ ഷിബു കുട്ടികളെ അതിക്രൂരമായി കൊലചെയ്‌തത്‌.
-

No comments:

Post a Comment